Monday 17 May 2021 11:15 AM IST : By സ്വന്തം ലേഖകൻ

‘കണ്ടാൽ തമിഴ് നടൻ ശിലംബരശൻ എന്നു ചിലർ...നിലംപരിശൻ എന്നു മറ്റു ചിലർ...’! ചിത്രം പങ്കുവച്ച്, രസകരമായ കുറിപ്പുമായി പിഷാരടി

ramesh-pisharody

തന്റെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ച്, രസകരമായ കുറിപ്പുമായി നടനും സംവിധായകനുമായ രമേശ് പിഷാരടി. കണ്ടാൽ തമിഴ് നടൻ ശിലംബരശൻ എന്നു ചിലർ..... നിലംപരിശൻ എന്നു മറ്റു ചിലർ....എന്നാണ് സെൽഫിക്കൊപ്പം താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് രമേശ് പിഷാരടി. തന്റെയും കുടുംബത്തിന്റെയും പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും താരം രസകരമായ കുറിപ്പുകളോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്.