Tuesday 20 July 2021 09:03 AM IST : By സ്വന്തം ലേഖകൻ

ലൈബ്രറിയിൽ നിന്നുള്ള ചിത്രവുമായി പിഷാരടിയും: പകർത്തിയത് മെഗാസ്റ്റാർ

ramesh-pisharody

മെഗാസ്റ്റാർ മമ്മൂട്ടി പകർത്തിയ തന്റെ ഫോട്ടോ പങ്കുവച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

‘The ocean of knowledge.....Mega click...’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുൻപ് ‘An ocean of knowledge. I must have read but a few drops...’ എന്ന കുറിപ്പോടെ ലൈബ്രറിയിൽ നിന്നുള്ള തന്റെ ഒരു ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. അതേ ലൈബ്രറിയിൽ നിന്നുള്ള ചിത്രമാണ് രമേഷ് പിഷാരടിയും പോസ്റ്റ് ചെയ്തിരിക്കുന്നത്.

രമേഷിന്റെ ചിത്രം ഇതിനോടകം വൈറലാണ്.