Friday 04 June 2021 10:39 AM IST : By സ്വന്തം ലേഖകൻ

‘വേണ്ട...വിട്ടേക്ക്...’ എന്ന് പിഷാരടി! ‘അയ്യോ...പട്ടിയെ കണ്ടിട്ട് തന്നെ പേടിയാകുന്നു’ എന്ന് ആരാധകർ

ramesh-pisharody

സോഷ്യൽ മീഡിയയില്‍ രസകരമായ കുറിപ്പുകളോടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ വിരുതനാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേശ് പിഷാരടി. ഇപ്പോഴിതാ, താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും വൈറലാകുന്നു. തന്റെ ചെറിയ വളർത്തു നായയോടൊപ്പം നടക്കാനിറങ്ങിയപ്പോൾ പകർത്തിയ ചിത്രമാണ് ‘വേണ്ട...വിട്ടേക്ക്...’ എന്ന രസികൻ കുറിപ്പോടെ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.