Saturday 11 September 2021 10:09 AM IST : By സ്വന്തം ലേഖകൻ

നടൻ രമേശ് വലിയശാല അന്തരിച്ചു: നടുക്കം മാറാതെ സുഹൃത്തുക്കളും സീരിയൽ ലോകവും

ramesh-valiyasala

പ്രമുഖ സീരിയല്‍ നടൻ രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് 22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് സജീവമാണ്.

തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. ‘പൗർണമിതിങ്കൾ’ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.