Tuesday 31 March 2020 12:53 PM IST : By സ്വന്തം ലേഖകൻ

എല്ലാ കുത്തിപൊക്കല്‍ ടീംസിനും സമര്‍പ്പിക്കുന്നു! ട്രോളന്‍മാരെ വീണ്ടും ഓവര്‍ടേക്ക് ചെയ്ത് രമേശ് പിഷാരടി

pishu

ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയുടെ ഒരു പ്രധാന വിനോദമാണ് കുത്തിപ്പൊക്കല്‍. ഫെയ്‌സ്ബുക്കിലും മറ്റുമുള്ള പ്രശസ്തരുടെയും സുഹൃത്തുക്കളുടെയുമൊക്കെ പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കി ട്രോളുകയാണ് ചില വിരുതന്‍മാര്‍. എന്നാല്‍ തന്റെ ഒരു പഴയ ചിത്രം സ്വയം കുത്തിപ്പൊക്കി ട്രോളന്‍മാരെ വീണ്ടും ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി.

എല്ലാ കുത്തിപൊക്കല്‍ ടീംസിനും സമര്‍പ്പിക്കുന്നു എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. കാലുകള്‍ ഇരുവശത്തേക്കും നീട്ടി അഭ്യാസപ്രകടനം നടത്തുന്ന തന്റെ പഴയ ചിത്രമാണ് അദ്ദേഹം പങ്കുവച്ചിച്ചിരിക്കുന്നത്.