Monday 17 February 2020 07:39 PM IST : By സ്വന്തം ലേഖകൻ

മറയ്ക്കാൻ പോകുന്നില്ല, ഒന്നും മറക്കാനും; കരുത്തുറ്റ പ്രമേയവുമായി രമ്യ നമ്പീശന്റെ ഹ്രസ്വചിത്രം; വിഡിയോ

hide

തുല്യതയും സമത്വവും ഉറക്കെ ഉറക്കെ വിളിച്ചു പറയുമ്പോഴും പെണ്ണിന് ബാക്കിയാക്കാനുള്ളത് വേദനകൾ മാത്രമാണ്. പകൽ വെളിച്ചത്തിൽ സംസ്കാരം വിളമ്പി ഇരുളിന്റെ മറവിൽ അവൾക്കു നേർ നീണ്ടു ചെല്ലുന്ന കൈകൾ എല്ലാക്കാലത്തേയും കാഴ്ചയാണ്. ചൂഷണങ്ങളുടേയും പീഡനങ്ങളേയും ഈ ലോകത്ത് നിന്ന് അവൾ ഓടി ഒളിക്കണമോ അതോ പോരാടണമോ? ശരീരം മറച്ചു നടന്നാലും മറയ്ക്കാതെ നടന്നാലും പെണ്ണിന് രക്ഷയുണ്ടോ? കിടപ്പറക്കുള്ളിൽ പിച്ചിച്ചീന്തപ്പെടുന്നവളെപ്പറ്റി കേട്ടിട്ടുണ്ടോ? അവൾക്ക് പറയാനുള്ളത് ക്ഷമയോടെ അറിയാൻ എത്രപേർക്ക് മനസ്സുണ്ട്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണ് രമ്യ നമ്പീശന്റെ അൺഹൈഡ് എന്ന ഹ്രസ്വ ചിത്രം.

'അൺഹൈഡ്' എന്ന മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാൻ ശ്രമിക്കുകയാണ് ഇതിന്റെ അണിയറക്കാർ. സ്ത്രീയിലും പുരുഷന്മാരിലും അടങ്ങിയിട്ടുള്ള സ്ത്രീ വിരുദ്ധതത, അല്ലെങ്കിൽ വാർപ്പ് മാതൃകകളെ തച്ചുടക്കുകയാണ് ഇതിലൂടെ രമ്യ ലക്ഷ്യമിടുന്നത്.

സംവിധായികയായ രമ്യ നമ്പീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ക്യാമറ: നീൽ ഡിക്കുണ. സംഗീതം: രാഹുൽ സുബ്രമണ്യൻ. എഡിറ്റിംഗ്: റോജിൻ തോമസ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: പി.എൻ. സുബ്രമണ്യൻ ഉണ്ണി.