Friday 20 April 2018 03:48 PM IST : By സ്വന്തം ലേഖകൻ

വീണ്ടും ദീപികയുടെ കൈപിടിച്ച് രൺബീർ; ആരാധകർ ആവേശത്തിൽ!

Screen-Shot-2018-04-20-at-3.29.59-PM

വീണ്ടും ദീപിക പദുക്കോണിന്റെ കൈ പിടിച്ചു രൺബീർ കപൂർ. ഒരു കാലത്തു ബോളിവുഡിലെ പ്രിയ പ്രണയ ജോഡികളായിരുന്ന ഇരുവരും മൂന്ന് വർഷത്തിനു ശേഷമാണ് ഒരുമിച്ചു ഒരു വേദിയിലെത്തുന്നത്. വേർപിരിഞ്ഞ ശേഷം ഒരുമിച്ച് ഒരു വേദികളിലും  പങ്കെടുക്കാത്ത ഇവരെ ബോളിവുഡിലെ പ്രമുഖ  ഫാഷൻ ഡിസൈനറായ  മനീഷ് മൽഹോത്രയാണ് റാംപിൽ ഒന്നിപ്പിച്ചത്. 

ഷബാന ആസ്മിയുടെ നേതൃത്വത്തിലുള്ള മിജ്‌വാൻ വെൽഫെയർ സൊസൈറ്റിയാണ് ഫാഷൻ വീക്ക് സംഘടിപ്പിച്ചത്. വഹീദ റഹ്മാൻ, ആശ പരേഖ്, നന്ദിത ദാസ്, ജാവേദ് അക്തർ, ഹുമ ഖുറേഷി, നഷ്റത് ബരൂച, യാമി ഗൗതം, മൗനി റോയ് തുടങ്ങി ബോളിവുഡിലെ വൻതാരങ്ങളിൽ പലരും പരിപാടിക്കെത്തി. 

പ്രണയം അവസാനിപ്പിച്ചെങ്കിലും രൺബീറും ദീപികയും സിനിമയിൽ ഒന്നിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഈ വിശേഷം വലിയ സന്തോഷം പകരുന്നു. പാരമ്പര്യ തനിമയുളള രാജകീയ വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും  റാംപിലെത്തിയത്. 

ബച്ച്ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയവയാണ്   രൺബീർ  ദീപിക ജോഡികളുടെ  ചിത്രങ്ങൾ. 2014 ലെ   മിജ്‌വാൻ ഫാഷൻ വീക്കിലും ഇരുവരും റാംപിൽ ഒന്നിച്ചിരുന്നു.