Saturday 16 February 2019 10:38 AM IST : By സ്വന്തം ലേഖകൻ

ഇനി റാണി ഇന്‍സ്പെക്ടറല്ല, എസ്.പി! ‘മര്‍ദാനി’ രണ്ടാം ഭാഗം വരുന്നു

rani-new

ഒരു കാലത്ത് ബോളിവുഡിന്റെ താരസുന്ദരിയായിരുന്നു റാണി മുഖർജി. സൂപ്പർ താരങ്ങളുടെ നായികയായി റാണി വളരെ വേഗം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി.

ഇപ്പോഴിതാ മറ്റൊരു വൻ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് റാണി. 2014 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘മര്‍ദാനി’യുടെ രണ്ടാം പതിപ്പിലൂടെയാണ് റാണിയുടെ മടങ്ങി വരവ്. പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി റോയി എന്ന കഥാപാത്രത്തെയാണ് റാണി അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഇന്‍സ്പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ എസ്പിയായാണ് സ്ക്രീനിലെത്തുക. അടുത്ത മാസം ചിത്രീകരണമാരംഭിക്കും.

മുംബൈയിലാണ് ലൊക്കേഷൻ. ചിത്രത്തില്‍, ക്രൂരനായ, മനുഷ്യത്വമില്ലാത്ത, 21 വയസുകാരനായ വില്ലനെയാണ് നായിക നേരിടുക.

പ്രദീപ് സര്‍ക്കാരായിരുന്നു ആദ്യ ഭാഗത്തിന്റെ സംവിധായകനെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്യുക ആദ്യ ഭാഗത്തിന്റെ കഥാകൃത്തായ ഗോപി പുത്രനാണ്. റാണിയുടെ വിവാഹ ശേഷം റിലീസായ ‘മര്‍ദാനി’ വേറിട്ട അവതരണവും റാണിയുടെ മാസ് പ്രകടനവുമൊക്കെ ചേർന്നപ്പോൾ വൻ വിജയമായിരുന്നു.