രഞ്ജി പണിക്കർ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസില്‍ നായകൻ. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഫഹദിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയത്.
2005ൽ പുറത്തിറങ്ങിയ ‘ഭരത് ചന്ദ്രൻ ഐപിഎസ്’ ആണ് രഞ്ജി പണിക്കരുടെ ആദ്യ സംവിധാന സംരംഭം. പിന്നാലെ 2008ൽ മമ്മൂട്ടിയെ നായകനാക്കി ‘രൗദ്രം’ സംവിധാനം ചെയ്തു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കര്‍ സംവിധായകന്റെ കുപ്പായം വീണ്ടും അണിയുന്നത്.