Friday 11 October 2019 12:40 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ലുക്കിൽ രഞ്ജിനിയും അർച്ചനയും! ബാലിയിൽ അവധിക്കാലം ആഘോഷമാക്കി താരങ്ങള്‍: ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

r1

മലയാളികളുടെ പ്രിയങ്കരരായ സിനിമ–ടെലിവിഷൻ താരങ്ങളാണ് രഞ്ജിനി ഹരിദാസും അർച്ചന സുശീലനും. റിയാലിറ്റി ഷോയിലൂടെ ഉറ്റ സുഹൃത്തുക്കളായ ഇവർ ഒന്നിച്ച് ബാലിയിൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പുതിയ ഗെറ്റപ്പിൽ വേറിട്ട ലുക്കിലാണ് രഞ്ജിനി ഇപ്പോൾ. താരത്തിന്റെ മേക്കോവർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അടുത്തിടെ മമ്മൂട്ടിയോടൊപ്പമുള്ള തന്റെ സെൽഫി അർച്ചന പങ്കുവച്ചതും വൈറലായിരുന്നു.

1

r2

2

r3

3

r1