Wednesday 16 September 2020 09:08 AM IST : By സ്വന്തം ലേഖകൻ

കഴിഞ്ഞ മാസങ്ങളിൽ 14000, ഇക്കുറി 100! രഞ്ജിത്ത് ശങ്കറിന്റെ വൈദ്യുതി ബിൽ‘അതിശയകരമായി കുറയാൻ’ കാരണം ഇതാണ്

ranjith-shankar

സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ വീട്ടിലെ പുതിയ വൈദ്യുതി ബിൽ എത്രയാണെന്ന് അറിയേണ്ടേ. വെറും 100 രൂപ. അതിശയിക്കേണ്ട, വൈദ്യുതി ഉപയോഗിക്കാത്തതു കൊണ്ടല്ല ഈ നിസ്സാര തുക ബില്ല് വന്നത്. പകരം വ‌ീട്ടിലെ വൈദ്യുതി കണക്ഷൻ സോളറിലേക്ക് മാറ്റിയതോടെയാണ്. രഞ്ജിത് തന്നെയാണ് സമൂഹമാധ്യമത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സോളറിലേക്ക് മാറിയതിനു ശേഷമുള്ള ആദ്യ ബിൽ. പ്രകൃതിയെ സഹായിക്കൂ സോളറിലേക്ക് മാറൂ’ ബിൽ മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കു വച്ച് അദ്ദേഹം കുറിച്ചു.

പതിനാലായിരം രൂപയോളമാണ് കഴിഞ്ഞ മാസങ്ങളിൽ വൈദ്യുതി ബില്ലായി സംവിധായകന് ലഭിച്ചുകൊണ്ടിരുന്നത്. ഒരു പരീക്ഷണമെന്നപോലെ സോളാർ വച്ചു നോക്കിയതാണെന്നും ഇത് ഇത്രയും വിജയമാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.