Thursday 13 June 2019 02:40 PM IST : By സ്വന്തം ലേഖകൻ

‘ഇതാണ് എന്റെ കഥ, സിനിമയിലും ജീവിതത്തിലും’! രൺവീറിനെ ‘സിക്സറടിച്ച്’ ദീപിക: വിഡിയോ

deepika

കബീർ ഖാന്റെ പുതിയ ചിത്രം ‘83’– ൽ രൺവീർ സിങ്ങും ദീപിക പദുകോണുമാണ് നായികാ നായകൻമാർ. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോകക്കപ്പ് വിജയമാണ് ചിത്രത്തിന്റെ കഥ. ആ ലോകക്കപ്പിൽ ഇന്ത്യൻ നായകനായിരുന്ന കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ. കപിലിന്റെ ഭാര്യയുടെ വേഷത്തിൽ ദീപികയുമെത്തും.

ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള രസകരമായ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. രൺവീർ തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ദീപിക രണ്‍വീറിന്റെ പുറകില്‍ അടിക്കുന്ന വിഡിയോ, ‘ഇതാണ് എന്റെ ജീവിത കഥ. സിനിമയിലും ജീവിതത്തിലും ’ എന്ന അടിക്കുറിപ്പോടെയാണ് രണ്‍വീര്‍ പങ്കുവച്ചിരിക്കുന്നത്.

മുൻപ് ഇരുവരും ഒന്നിച്ചഭിനിയിച്ച പത്മാവത്, ബാജിറാവു മസ്താനി എന്നീ ചിത്രങ്ങൾ വലിയ ഹിറ്റായിരുന്നു.