Tuesday 18 December 2018 10:19 AM IST : By സ്വന്തം ലേഖകൻ

‘‘സിനിമയില്‍ എനിക്ക് റാണിയെ കിട്ടിയില്ല, പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കെന്റെ രാജ്ഞിയെ ലഭിച്ചു’’; രൺവീറിന്റെ വാക്കുകൾ ദീപികയുടെ കണ്ണുകൾ നിറച്ചു

deepika-new

ബോളിവുഡ് മാത്രമല്ല, ഇന്ത്യയാകെ ശ്രദ്ധിച്ച ആഘോഷമായിരുന്നു രണ്‍വീര്‍ സിങ് - ദീപിക പദുക്കോണ്‍ താര വിവാഹം. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നവംബര്‍ 14,15 തീയതികളിൽ ഇറ്റലിയില്‍ വച്ചായിരുന്നു ചടങ്ങുകൾ. വിവാഹ ശേഷവും ഇഷ്ടദമ്പതികളുടെ പുതിയ വിശേഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും. അതിൽ ഏറ്റവും പ്രണയനിർഭരമായ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുൾപ്പടെ വൈറലായിരിക്കുന്നത്.

രണ്‍വീറും ദീപികയും നായികാനായകൻമാരായ, സഞ്ജയ് ലീല ബന്‍സാലിയുടെ ‘പത്മാവത്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഈ വര്‍ഷത്തെ സ്റ്റാര്‍ സ്ക്രീന്‍ പുരസ്കാരം രണ്‍വീറിനാണ് ലഭിച്ചത്. തന്റെ പ്രിയപ്പെട്ടവൻ അംഗീകരിക്കപ്പെടുന്നത് കാണാന്‍ ദീപികയും എത്തിയിരുന്നു.

പുരസ്കാരം ഏറ്റുവാങ്ങി, രണ്‍വീര്‍ പറഞ്ഞ വാക്കുകള്‍, സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞാണ് ദീപിക കേട്ടിരുന്നത്.

‘‘സിനിമയില്‍ എനിക്ക് റാണിയെ കിട്ടിയില്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കെന്റെ രാജ്ഞിയെ ലഭിച്ചു. ബേബി, ഐ ലവ് യൂ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഞാന്‍ എന്തൊക്കെ നേടിയോ, അതെല്ലാം നീ തന്ന പിന്തുണകൊണ്ടാണ്. എല്ലാത്തിനും നന്ദി. ഐ ലവ് യൂ’’.– രണ്‍വീര്‍ പറഞ്ഞു തീര്‍ന്നതും വേദിയിലും സദസിലും കൈയടികളുയർന്നു.