Tuesday 20 November 2018 10:16 AM IST : By സ്വന്തം ലേഖകൻ

തിരക്കിനിടയിൽ പ്രിയതമയെ ചേർത്തു പിടിച്ച് രൺവീർ; വൈറലായി വിഡിയോ

ranveer-new

ഇറ്റലിയിലെ വിവാഹഘോഷങ്ങൾ കഴിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ രൺവീർ സിങ്–ദീപിക പദുക്കോൺ ദമ്പതികൾക്ക് രാജകീയ സ്വീകരണമായിരുന്നു ആരാധകർ എയർപോർട്ടിൽ ഒരുക്കിയത്. വിമാനമിറങ്ങി കാറിനടുത്തേക്ക് നടക്കുന്നതിനിടെ ദീപികയെ ചേര്‍ത്തുപിടിക്കുന്ന രണ്‍വീറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്താവളത്തിൽ ആരാധകരുടെ തിരിക്കിനിടയിലാണ് രണ്‍വീര്‍ ഭാര്യയ്ക്കു സംരക്ഷണമേകിയത്.

ഇരുവരും, കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ കൈവീശിയും കൈകൂപ്പിയും ഒപ്പം നിന്നു ചിത്രങ്ങളെടുത്തും സന്തോഷിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഖാറിലുള്ള രണ്‍വീറിന്റെ വീട്ടിലേക്കായിരുന്നു ശേഷം ഇവരുടെ യാത്ര.

സബ്യസാചി ഡിസൈന്‍ ചെയ്ത ഓഫ് വൈറ്റ് സില്‍ക് സ്യൂട്ടായിരുന്നു ദീപികയുടെ വേഷം. ചുവപ്പും സ്വര്‍ണ നിറവും കലര്‍ന്ന ദുപ്പട്ടയും ദീപിക ധരിച്ചിരുന്നു. സന്തോഷവാനായി കാണപ്പെട്ട രണ്‍വീര്‍ തന്റെ പതിവ് ചിരി തുടര്‍ന്നു. ഓഫ് വൈറ്റിലുള്ള ചുരിദാര്‍ കുര്‍ത്തയായിരുന്നു രണ്‍വീറിന്റെ വേഷം. ഇതിനൊപ്പം പിങ്ക് നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു.