Wednesday 13 March 2019 01:14 PM IST : By സ്വന്തം ലേഖകൻ

‘ഇപ്പോള്‍ ഞാനൊരു നല്ല കുട്ടിയാണ്’! വിവാഹ ജീവിതം തന്നെ മാറ്റി മറിച്ചെന്ന് രൺവീർ

ranveer-sing

ബോളിവുഡിലെ സ്റ്റാർ ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ, കഴിഞ്ഞ നവംബറിലായിരുന്നു ഇറ്റലിയിൽ വച്ച് നടന്ന ചടങ്ങിൽ ഇവർ വിവാഹിതരായത്.

വിവാഹജീവിതം തന്നെ എങ്ങനെ മാറ്റി എന്നതിനെക്കുറിച്ച്, ഒരു ചടങ്ങിൽ രൺവീർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറൽ.

“ഇപ്പോള്‍ ഞാന്‍ കൃത്യ സമയത്ത് എഴുന്നേല്‍ക്കും. ജോലിക്കു പോകും. തിരിച്ചു വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ഞാനൊരു നല്ല കുട്ടിയാണ്”. രൺവീർ പറയുന്നു.

ഇറ്റലിയിലെ ലേക്ക് കൊമോയില്‍ വച്ച് വിവാഹം നടത്തണം എന്നത് ദീപികയുടെ ആഗ്രഹമായിരുന്നു എന്നും ആ ആഗ്രഹം നടത്തി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രണ്‍വീര്‍ പറഞ്ഞു. ദീപികയുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും രൺവീർ.

6 വര്‍ഷത്തെ പ്രണയമാണ് ദീപിക – രൺവീർ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച ‘രാം ലീല’ യുടെ ചിത്രീകരത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.