Thursday 07 February 2019 09:39 AM IST : By സ്വന്തം ലേഖകൻ

രൺവീറിന്റെ ‘എടുത്തു ചാട്ടം’ പിഴച്ചു! ആരാധിക തലയിടിച്ചു വീണു: വിഡിയോ

ranveer-

രൺവീർ സിങ്ങിന്റെ ചാട്ടം ‘എടുത്തു ചാട്ട’മായതാണ് സിനിമാ ലോകത്തെ പുതിയ വിശേഷം. ലാക്മേ ഫാഷൻ വീക്കിലായിരുന്നു ആരാധകരെ പരുക്കേൽപ്പിച്ച താരത്തിന്റെ സിനിമാ സ്റ്റൈൽ ചാട്ടം.

‘ഗല്ലി ബോയി’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടിയുടെ ഭാഗമായാണ് രൺവീർ ഫാഷൻ വീക്കിനെത്തിയത്. വേദിയിലെ പ്രകടനങ്ങൾക്കു ശേഷം താരം അപ്രതീക്ഷിതമായി കാണികള്‍ക്കിടയിലേക്ക് സിനിമാ സ്റ്റൈലില്‍ എടുത്തുചാടി. പക്ഷേ ചാട്ടം പിഴച്ചു. കാണികൾക്ക് താരത്തെ പിടിക്കാന്‍ കഴിഞ്ഞില്ല.

വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്നുണ്ടായ തിരക്കില്‍ കുറച്ചുപേര്‍ക്ക് വീണു പരുക്കേറ്റു. സംഭവത്തിൽ തലയിടിച്ചു വീണു പരുക്കേറ്റ ഒരു യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ കടുത്ത വിമർശനങ്ങളുയരുകയാണ്.

ഇതിനു മുമ്പും രണ്‍വീര്‍ ജനസാഗരത്തിലേക്കു ചാടിയിട്ടുണ്ട്.‘ഗല്ലി ബോയി’യുടെ മ്യൂസിക് ലോഞ്ചിലായിരുന്നു സംഭവം. അന്നു പക്ഷേ ചാട്ടം പിഴച്ചില്ല. ആരാധകര്‍ താരത്തെ പൊക്കിയെടുക്കുകയായിരുന്നു. പക്ഷേ ഇത്തവണ ചാട്ടം പാളി.