Saturday 25 January 2020 04:28 PM IST : By സ്വന്തം ലേഖകൻ

‘മൗനത്തിരയോ...മൗനത്തിരയോ...’! ‘രാത് സോങ്’ ഏറ്റെടുത്ത് ആസ്വാദകർ: വിഡിയോ

trance

അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തുന്ന ട്രാൻസിലെ ആദ്യ ഗാനം എത്തി. രാത് സോങ് ഇതിനകം വൈറൽ ആണ്. മലയാളം–ഹിന്ദി വരികളാണ് ഗാനത്തിലുള്ളത്. ഭ്രമിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തു പറയണം.

വിൻസെന്റ ് വടക്കനാണ് ട്രാൻസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദ് ആണ് ഛായാഗ്രഹകൻ. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര അണിനിരക്കുന്നു.

റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്. പ്രവീൺ പ്രഭാകർ എഡിറ്റിംഗ് നിർവഹിക്കുന്നു. ജാവേദ് ചെമ്പ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. വാർത്ത പ്രചരണം - എ എസ് ദിനേശ്, ആതിര ദിൽജിത്ത്.