Friday 04 January 2019 04:47 PM IST

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

V.G. Nakul

Sub- Editor

r-1

‘മിനിസ്ക്രീനിലെ പൃഥ്വിരാജ്’ എന്നു പറഞ്ഞാൽ കുടുംബപ്രേക്ഷകരുടെ മനസ്സിൽ റെയ്ജൻ രാജന്റെ മുഖം തെളിയും. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരമ്പരയായ ‘ആത്മസഖി’യിലെ എ.സി.പി സത്യജിത്ത് ചുരുങ്ങിയ കാലത്തിനിടെ റെയ്ജനെ ഒന്നാം നിരക്കാരനാക്കി. ചിരിക്കുമ്പോൾ കണ്ണുകളിൽ പ്രണയം വിരിയുന്ന ഈ ചെറുപ്പക്കാരൻ ‘തകർപ്പൻ കോമഡി’യുൾപ്പടെയുള്ള ടെലിവിഷൻ പരിപാടികളിലൂടെ മലയാളിയുടെ സ്വീകരണ മുറികളിൽ നിറസാന്നിധ്യമാണിപ്പോൾ. ഇതിനിടെ നടി അനുശ്രീയുമായി പ്രണയത്തിലാണെന്ന ഗോസിപ്പു കൂടി വന്നതോടെ റെയ്ജൻ സോഷ്യൽ മീഡിയയിലും താരമായി.

ഏതൊരു മധ്യവർത്തി മലയാളി യുവാവിനെയും പോലെ സിനിമ കണ്ടും അതിന്റെ ഭാഗമാകാൻ കൊതിച്ചുമാണ് റെയ്ജനും അഭിനയ രംഗത്തെത്തിയത്. ഒരു സാധാരണ കുടുംബത്തിലെ മൂന്നു മക്കളിൽ മൂത്തവൻ. പ്രതീക്ഷയും തണലുമാകേണ്ട മകൻ സിനിമയെന്ന മോഹത്തിനു പിന്നാലെ നടന്നു തുടങ്ങിയപ്പോൾ അച്ഛനമ്മമാർ എതിർത്തില്ല. മനസ്സു കൊണ്ട് റെയ്ജന്റെ ലക്ഷ്യത്തിനു പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അവർ...

അമ്മയുടെ മുഖച്ഛായയുള്ള ഭാര്യയെ തൊട്ടശുദ്ധമാക്കാത്ത ഭർത്താവ്; ലൈംഗികബന്ധത്തിലെ തടസവും, പരിഹാരവും

r5

ആരോ ഉടുത്ത് ഉപേക്ഷിച്ച സാരിയണി‍ഞ്ഞ് വാസുകി; ലാളിത്യത്തെ നെഞ്ചേറ്റി സോഷ്യൽമീഡിയ–വിഡിയോ

‘ആമ്പിളയായിരുന്താ വണ്ടിയ തൊട്രാ, പാക്കലാം’; ഹർത്താലുകാരെ വിറപ്പിച്ച് തമിഴ്നാട് എസ്.ഐ ; കൈയ്യടി–വിഡിയോ

r6

സ്വയംഭോഗത്തെക്കുറിച്ച് അർച്ചന കവിക്കു പറയാനുള്ളത്; ചർച്ചകൾക്കു വഴിമരുന്നിട്ട് ബ്ലോഗെഴുത്ത്

‘രോഗങ്ങൾക്ക് അറിയില്ലല്ലോ ഹർത്താലാണെന്ന്? അവരെന്നെ കാത്തിരിക്കും’; 17 കിലോമീറ്റർ ആശുപത്രിയിലേക്ക് സൈക്കിൾ ചവിട്ടി ഡോക്ടർ

‘‘തൃശൂർ പുതുക്കാടാണ് വീട്. കുട്ടിക്കാലം മുതൽ സിനിമയായിരുന്നു ലക്ഷ്യം. സിനിമകൾ കണ്ടു കണ്ട് നടനാകണമെന്ന മോഹം കലശലായി. കോളേജിൽ പഠിക്കുമ്പോഴൊക്കെ അതിനുള്ള ശ്രമങ്ങൾ സജീവമായിരുന്നു. പഠനം കഴിഞ്ഞ കാലത്ത്, കൂട്ടുകാർക്കൊപ്പം ചേർന്ന് ചില ഷോർട്ട് ഫിലിമുകളിലൊക്കെ അഭിനയിച്ചു. അതാണ് തുടക്കം. അതിലൊരു ഷോർട്ട് ഫിലിം കണ്ടിട്ടാണ് 2012 ൽ ‘മകൾ’ എന്ന സീരിയലിൽ അവസരം ലഭിച്ചത്. അതു കഴിഞ്ഞ് നാലു വർഷത്തോളം വീണ്ടും സിനിമയ്ക്കായി ശ്രമിച്ചു’’. തന്റെ അഭിനയ ജീവിതത്തെയും അതിനു പിന്നിലെ കഷ്ടപ്പാടുകളെയും കുറിച്ച് റെയ്ജൻ ‘വനിത ഓൺലൈനിനോട്’ സംസാരിച്ചു തുടങ്ങി...

നീണ്ടു പോയ ഒരു യാത്ര

‘മകൾ’ കഴിഞ്ഞ് വിദേശത്തേക്കു പോകാം എന്നായിരുന്നു ആദ്യം പ്ലാൻ. സമ്പാദ്യമൊക്കെ ആയ ശേഷം മടങ്ങി വന്ന് സിനിമയ്്ക്കായി ശ്രമിക്കാമെന്നു കരുതി. പക്ഷേ സിനിമയോടുള്ള ഇഷ്ടം കാരണം യാത്ര നീണ്ടു. അതിനിടെ ഹോട്ടൽ റിസപ്ഷനിസ്റ്റായും മാർക്കറ്റിങ് എക്സിക്യൂട്ടീവായും ട്രാവലിങ്ങ് ഏജൻസിയിലും ജൂവലറിയിലും ക്യാമറാ സെക്ക്യൂരിറ്റി സിസ്റ്റത്തിലുമൊക്കെ പ്രവർത്തിച്ചു. അപ്പോഴും മനസ്സിൽ അഭിനയമോഹം തന്നെയായിരുന്നു’’.

r2

ഒടുവിൽ ഒരു ഡെഡ് ലൈൻ

സാധാരണ കുടുംബമാണ് എന്റേത്. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവെങ്കിലും അവരുടെ ഉള്ളിലും ചെറിയ ഭയമുണ്ടായിരുന്നു. യാതൊരു ഉറപ്പുമില്ലാത്ത ഒന്നിനു വേണ്ടിയുള്ള ശ്രമമാണല്ലോ. അനിയനും അനിയത്തിയും പഠിക്കുകയാണ്, വർഷങ്ങൾ കടന്നു പോകുന്നു. വലിയ പ്രതിസന്ധികളായിരുന്നു ചുറ്റും.

ഒടുവിൽ സിനിമാ മോഹം ഉപേക്ഷിക്കാമെന്നും എന്തെങ്കിലും നല്ല ജോലി കണ്ടെത്തി കുടുംബത്തിനൊപ്പം നിൽക്കാമെന്നും റെയ്ജന്‍ തീരുമാനിച്ചു. അപ്പോഴും ഒരു ഡെഡ് ലൈൻ വയ്ക്കാൻ തീരുമാനിച്ചു; ഒരു മാസം. ആ ഒരു മാസം കൂടി കഴിഞ്ഞാൽ സിനിമാ മോഹം പൂർണ്ണമായി ഉപേക്ഷിക്കുക തന്നെ...

അവഗണനകളുടെ കാലം

r3

‘മകൾ’ കഴിഞ്ഞ് നാലു വർഷത്തോളം സിനിമയ്ക്കായി ശ്രമിച്ചു കൊണ്ടിരുന്നു. പല ഓഡിഷനുകൾക്കും പോകും. പലതിലും അവസരം കിട്ടിയെങ്കിലും അവസാന നിമിഷം ഒഴിവാക്കും. ഷൂട്ടിങിന്റെ തലേന്ന് രാത്രിയൊക്കെയാണ് വരേണ്ടെന്നു വിളിച്ചു പറയുക. അത്ര നേരവും ആ വേഷം സ്വപ്നം കണ്ടു നടന്നതാണെന്നോർക്കണം. കഥാപാത്രമാകാൻ തയ്യാറായിക്കോ എന്നൊക്കെ പറഞ്ഞ് മോഹിപ്പിക്കുന്ന ചിലരാണെങ്കിൽ അറിയിക്കുക പോലുമില്ല. പിന്നീട് ആ സിനിമ കാണുമ്പോൾ ഈ കഥാപാത്രം ഞാൻ ചെയ്യേണ്ടതായിരുന്നല്ലോ എന്നോർക്കും. പലപ്പോഴും കണ്ണുകൾ നിറയും. അങ്ങനെ നഷ്ടപ്പെട്ടതിൽ വലിയ സിനിമകളും ഹിറ്റുകളുമൊക്കെയുണ്ട്. അതിനെ ചതി എന്നൊന്നും പറയാനാകില്ല. പുതിയ ആളുകൾക്കെല്ലാം കാണം ഇത്തരം അനുഭവങ്ങൾ. ഒടുവിൽ ഇതു നമുക്കു പറ്റിയ പണിയല്ല എന്നു തോന്നിത്തുടങ്ങി. അപ്പോഴും ഉള്ളിലെ മോഹം കെട്ടിരുന്നില്ല. എന്തായാലും ഒരു മാസ ഡെഡ് ലൈന് രണ്ടു ദിവസം മുൻപ് ആ കോളെത്തി, ‘ആത്മസഖി’യിലേക്ക്.

വഴിത്തിരിവായി ആത്മസഖി

r2

ആത്മസഖിയിലെ എ.സി.പി സത്യജിത്ത് ഹിറ്റായതോടെ ആത്മവിശ്വാസമായി. കിട്ടിയ അവസരം നന്നായി വിനിയോഗിക്കുക എന്നതായിരുന്നു മനസ്സിൽ. ആ ക്യാരക്ടറിന് നല്ല പ്രതികരണങ്ങൾ ലഭിച്ചു. ഒരുപാട് പേർ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അങ്ങനെയാണ് ആദ്യ സിനിമയായ ‘ജോണി ജോണി യെസ് അപ്പാ’ യിൽ അവസരം ലഭിച്ചത്. അതിൽ മംമ്തയായിരുന്നു എന്റെ നായിക’’.

മിനിസ്ക്രീനിലെ പൃഥ്വിരാജ്

‘സത്യം’ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ലുക്കുമായി എ.സി.പി സത്യജിത്തിനുള്ള സാമ്യമാണ് ആ വിശേഷണത്തിന് കാരണം. ‘എസ്ര’യിലെ ടൊവിനോയുടെ പൊലീസ് വേഷവുമായും അതേ സാമ്യത പറഞ്ഞിരുന്നു. താടിയും മുടിയും വളർത്തിയപ്പോൾ ചിലർ പറഞ്ഞത് ബാഹുബലിയിലെ റാണ ദഗുബതിയുടെ കട്ടുണ്ടെന്നാണ്.

അനുശ്രീയുടെ കാമുകൻ

മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയിൽ ഞങ്ങൾ ഒന്നിച്ചെത്തിയതോടെയാണ് ആ കഥ പ്രചരിച്ചത്. തമാശയ്ക്കു പറഞ്ഞത് ഇത്ര വലിയ സംഭവമാകുമെന്ന് കരുതിയില്ല. രണ്ടു പേരുടെയും വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അന്വേഷിച്ച് തുടങ്ങിയതോടെയാണ് വാർത്തയായെന്നറിഞ്ഞത്. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.

കിക്ക് ബോക്സിങ്ങാണ് വർക്കൗട്ട്

കിക്ക് ബോക്സിങ്ങാണ് എന്റെ പ്രധാന വർക്കൗട്ട്. ആഴ്ചയിൽ മൂന്നു ദിവസം പരിശീലനമുണ്ട്. ഇതിനിടയിൽ ബോഡിക്ക് നല്ല റെസ്റ്റ് വേണം. പണ്ട് ജിമ്മിൽ പോയിരുന്നു. ഇടയ്ക്ക് നിർത്തി. ഇപ്പോൾ വീണ്ടും തുടങ്ങി. എങ്കിലും കൂടുതൽ താത്പര്യം കിക്ക് ബോക്സിങ്ങാണ്. അതു ചെയ്യുമ്പോൾ പവറും സ്റ്റാമിനയുമൊക്കെ കൂടും. ജിമ്മിൽ നേരെ തിരിച്ചാണ് സംഭവിക്കുക. ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ സ്റ്റാമിന കുറയുന്നതായി തോന്നിയിട്ടുണ്ട്. ചോറും ജങ്ക് ഫുഡും പരമാവധി ഒഴിവാക്കും. മധുരവും കുറവാണ് ഉപയോഗിക്കുക.

ഇപ്പോൾ ഹാപ്പിയാണ്. സിനിമയിലും സീരിയലിലുമൊക്കെ അവസരങ്ങൾ വരുന്നു. എല്ലാവരും തിരിച്ചറിയുന്നു. നല്ല കഥാപാത്രങ്ങളും പ്രകടനങ്ങളുമായി അഭിനയ രംഗത്ത് തന്നെ തുടരണമെന്നാണ് ആഗ്രഹം. റെയ്ജൻ പറഞ്ഞു നിർത്തിയതിങ്ങനെ...