Saturday 30 July 2022 01:45 PM IST : By സ്വന്തം ലേഖകൻ

‘അപ്പോൾ അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൻ ബ്രോയും നീരജ് മച്ചാനും ഉണ്ട് : ‘ആർ.ഡി.എക്സ്’ വരുന്നു

rdx

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോള്‍ നിർമിക്കുന്ന പുതിയ ചിത്രം ‘ആർ.ഡി.എക്സ്’. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരുക്കുന്നത് നവാഗതനായ നഹാസ് ഹിദായത്ത് ആണ്.

‘അപ്പോൽ അങ്കത്തട്ടിലേക്ക് ഇറങ്ങാൻ പോകുന്നു, കൂടെ കട്ടക്ക് ഷെയിൽ ബ്രോയും നീരജ് മച്ചാനും ഉണ്ട്. സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നഹാസ് ഹിദായത്താണ്. സോഫിയ ചേച്ചിയുടെ ഇടിമിന്നൽ ചിത്രത്തിന് ശേഷം ഞങ്ങൽ ഉടനെ ആരംഭിക്കുന്ന ഇടിവെട്ട് പടം ‘RDX’.– ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ച് ആന്റണി കുറിച്ചതിങ്ങനെ.

ആക്‌ഷൻ ത്രില്ലറായി ഒരുങ്ങുന്ന ആർഡിഎക്സിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. അൻപറിവ് സഹോദരങ്ങളാണ് ചിത്രത്തിന് വേണ്ടി ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. തിരക്കഥ എഴുതുന്നത് ആദർശ്.