Tuesday 31 March 2020 01:10 PM IST : By സ്വന്തം ലേഖകൻ

എനിക്ക് പൊക്കം തോന്നാന്‍ ഫോട്ടോഗ്രാഫര്‍ ചെയ്ത പണി...! ആ ചിത്രം കിച്ചു ഇന്നു കുത്തിപ്പൊക്കി: വൈറലായി സിന്ധുവിന്റെ പോസ്റ്റ്

kichu

സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ കുത്തിപ്പൊക്കലിന്റെ കാലം കൂടിയാണ് ലോക്ക് ഡൗണിന്റെത്. സോഷ്യല്‍ മീഡിയയാകെ പലരുടെയും പഴയ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇപ്പോഴിതാ, നടന്‍ കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും ഒരു പഴയകാല ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തങ്ങളുടെ കല്യാണം കഴിഞ്ഞ കാലത്തെ ഈ ചിത്രം സിന്ധുവാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഴയ ഒരു ബാങ്ക് പാസ് ബുക്കില്‍ ഉണ്ടായിരുന്ന ചിത്രം കിച്ചു ഇന്നു കണ്ടുപിടിച്ചു. എന്റെ സ്വര്‍ണം ലോക്കറില്‍ സൂക്ഷിക്കുന്നതിനു വേണ്ടി കല്യാണ ശേഷം ഞങ്ങള്‍ ആദ്യം ആരംഭിച്ച ജോയിന്റ ് അക്കൗണ്ട്. തമാശ എന്തെന്നാല്‍, എനിക്ക് കുറച്ച് പൊക്കം തോന്നാനായി ആ സ്റ്റുഡിയോക്കാരന്‍ ചെയറിന്റെ പൊക്കം കൂട്ടി വച്ചു. - ചിത്രം പങ്കുവച്ച് സിന്ധു കുറിച്ചു.

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് കൃഷ്ണകുമാറിന്റെത്. നടിമാരായ അഹാന, ഇഷാനി എന്നിവരുള്‍പ്പടെ നാല് പെണ്‍മക്കളാണ് കൃഷ്ണകുമാറിനും സിന്ധുവിനും.