Thursday 27 February 2020 03:03 PM IST : By സ്വന്തം ലേഖകൻ

വിവാഹം കഴിഞ്ഞോ എന്ന് സോഷ്യൽ മീഡിയ! മണവാട്ടിയായി അണിഞ്ഞൊരുങ്ങി റബേക്ക: ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

rebbcca-1

മണവാട്ടി ലുക്കിലുള്ള നടി റബേക്ക സന്തോഷിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വെള്ള ഗൗണിൽ അതിസുന്ദരിയാണ് ചിത്രങ്ങളിൽ റബേക്ക. ചിത്രം കണ്ട് ആരാധകർ ആദ്യം കമന്റുകളിട്ടതിൽ കൂടുതലും താരത്തിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലാണ്. ഒരു വെഡ്ഡിങ് കമ്പനിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ്.

സൂപ്പർഹിറ്റ് സീരിയൽ കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ താരമായ റബേക്കയ്ക്ക് വലിയ ആരാധക പിന്തുണയുണ്ട്.

കുറച്ചുനാൾ മുമ്പ് താൻ പ്രണയത്തിൽ ആണെന്ന് താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭാവിവരൻ.

rebbecca-2

മണവാട്ടി ലുക്കിലുള്ള ചിത്രങ്ങൾ കണ്ട്, ശ്രീജിത്തും റബേക്കയും തമ്മിലുള്ള വിവാഹം കഴിഞ്ഞോ എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദിച്ചത്.