Friday 31 July 2020 09:31 AM IST : By സ്വന്തം ലേഖകൻ

റീനു മാത്യൂസിന് 52 വയസ്സ്! ലേഡി മമ്മൂട്ടി ആണോ എന്ന് ആരാധകർ: മറുപടിയുമായി താരം

reenu

മലയാളത്തിന്റെ താരസുന്ദരി റീനു മാത്യൂസിന് 52 വയസോ ? അത്ഭുതപ്പെടണ്ട, ഗൂഗിൾ പറയുന്നതങ്ങനെയാണ്. ‘രണ്ടു വർഷമായി ഗൂഗിൾ ജി 52ൽ സ്റ്റക്ക് ആണ്’ എന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകരോട് റീനുവിന്റെ മറുപടിയാണ് ഇപ്പോൾ വൈറൽ. ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ പോസ്റ്റുകൾക്ക് താഴെയായിരുന്നു കമന്റായി ആരാധകർ ഇക്കാര്യം പറഞ്ഞത്.

ഗൂഗിൾ പറയുന്ന വിവരം തെറ്റാണെന്നു പറഞ്ഞ റീനു തന്റെ പ്രായം അതിനും ഒരുപാട് താഴെയാണ് എന്നും വ്യക്തമാക്കി. എന്നാൽ, കൃത്യമായ പ്രായം താരം വെളിപ്പെടുത്തിയതുമില്ല.

വിക്കിപീഡിയ പേജിൽ വയസ് പരാമർശിച്ചിട്ടില്ലെങ്കിലും ഗൂഗിൾ ചെയ്യുമ്പോൾ വരുന്ന വിവരങ്ങളിൽ റീനുവിന്റെ പ്രായം കാണിക്കുന്നത് 52 എന്നാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത് ഇമ്മാനുവൽ എന്ന സിനിമയിൽ നായിക ആയാണ് എയർ ഹോസ്റ്റസ് ആയ റീനുവിന്റെ സിനിമാപ്രവേശം.