Monday 12 August 2024 11:13 AM IST : By സ്വന്തം ലേഖകൻ

വേറിട്ട ലുക്കില്‍ അനശ്വര രാജൻ, ആസിഫ് വീണ്ടും പൊലീസ് വേഷത്തിൽ: ‘രേഖാചിത്രം’ ഫസ്റ്റ്ലുക്ക് ശ്രദ്ധേയമാകുന്നു

rekhachithram

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്ര’ ത്തിന്റെ ഫസ്റ്റ്ലുക്ക് ശ്രദ്ധേയമാകുന്നു. ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

വേറിട്ട ലുക്കിലാണ് ‘രേഖാചിത്ര’ ത്തിൽ അനശ്വര പ്രത്യക്ഷപ്പെടുന്നത്. പൊലീസ് ഉദ്യോഗസ്ഥനായി ആസിഫ് അലി വേഷമിടുന്നു. കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണ് ‘രേഖാചിത്രം’. വേണു കുന്നപ്പിള്ളി ചിത്രം നിർമിക്കുന്നു. രാമു സുനില്‍, ജോഫിന്‍.ടി.ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിച്ചിരിക്കുന്നു.

മനോജ്.കെ.ജയന്‍, ഭാമ അരുൺ, സിദ്ദീഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേം പ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ തുടങ്ങിയവരാണ് ‘രേഖാചിത്ര’ത്തിലെ മറ്റ് അഭിനേതാക്കൾ. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്: ഷമീർ മുഹമ്മദ്.