Tuesday 03 December 2019 11:04 AM IST : By സ്വന്തം ലേഖകൻ

‘എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും കൈപിടിച്ച് കൂടെനിന്ന സുഹൃത്ത്’! വൈറലായി ഭാവനയുടെ വിഡിയോ

bhavana

സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് രമ്യ നമ്പീശനും ഭാവനയും. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും അതിന്റെ ആഴത്തെക്കുറിച്ചും ഇരുവരും പലതവണ വാചാലരായിട്ടുമുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ വിഡിയോ സോങ് ‘കുഹുകു’ വിന് ഭാവന ആശംസകൾ നേരുന്ന വിഡിയോ പങ്കുവച്ച് രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചതാണ് വൈറൽ.

രമ്യ പാടിയിരിക്കുന്ന ‘കുഹുകു’ എന്ന ഗാനത്തിന് താളംപിടിച്ചാണ് ഭാവന പ്രിയപ്പെട്ട കൂട്ടുകാരിക്ക് വിജയാശംസകള്‍ നേര്‍ന്നത്. പുതിയ പാട്ട് ഇഷ്ടപ്പെട്ടെന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ഭാവന വിഡിയോയില്‍ പറയുന്നു.

തനിക്കൊപ്പമുള്ള സുഹൃത്തും ആത്മസഹോദരിയും തന്റെ പ്രതിബിംബവുമാണ് ഭാവനയെന്ന് രമ്യ വിഡിയോ പങ്കുവച്ച് കുറിച്ചു. എല്ലാ പ്രതിസന്ധിയിലും ഉയര്‍ച്ച താഴ്ചകളിലും തന്റെ കൈപിടിച്ച് കൂടെനിന്ന, തനിക്കൊപ്പം പാറപോലെ ഉറച്ചുനിന്ന സുഹൃത്താണ് ഭാവനയെന്നും രമ്യ പറയുന്നു.