Monday 26 October 2020 04:38 PM IST : By സ്വന്തം ലേഖകൻ

കോവിഡിനെ തരണം ചെയ്തു ‘കൊത്ത്’ ; ആസിഫലി ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

asif

സമ്മർ ഇൻ ബെത്ലഹേമിന് ശേഷം രഞ്ജിത്തും സിബിമലയിലും ഒന്നിക്കുന്ന ആസിഫ് അലി ചിത്രം കൊത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. നായിട്ടിന് ശേഷം രഞ്ജിത്ത് , പി എം ശശിധരൻ ടീമിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് കമ്പനി നിർമിക്കുന്ന ചിത്രമാണ് കൊത്ത്. കോവിഡ് നിർദേശങ്ങൾ പാലിച്ച് കോഴിക്കോടായിരുന്നു സിനിമയുടെ ആദ്യഘട്ട ഷൂട്ടിങ്. നവാഗതനായ ഹേമന്താണ് സിബി മലയിൽ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Tags:
  • Movies