Tuesday 18 February 2020 09:25 AM IST : By സ്വന്തം ലേഖകൻ

തകർപ്പൻ മേക്കോവറിൽ രശ്മി ബോബൻ! ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

reshmi-new-1

മലയാളത്തിന്റെ പ്രിയനടിയാണ് രശ്മി ബോബൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും മികച്ച കഥാപാത്രങ്ങളുമായി, പ്രേക്ഷകരുടെ ഇഷ്ടം നേടിയ രശ്മി സംവിധായകൻ ബോബൻ സാമുവലിന്റെ ഭാര്യയാണ്.

ഇപ്പോഴിതാ, രശ്മിയുടെ വൻ മേക്കോവറിലുള്ള തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ആഘോഷ് വൈഷ്ണവം പകർത്തിയ ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധേയമാണ്.

അച്ചുവിന്റെ അമ്മ, രാപ്പകൽ, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളിൽ രശ്മി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.