Wednesday 11 November 2020 10:21 AM IST : By സ്വന്തം ലേഖകൻ

പ്രായം പിന്നിലേക്കു മാറുമ്പോൾ...! വേറിട്ട ഗെറ്റപ്പില്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് രശ്മി ബോബൻ

reshmi

വേറിട്ട ഗെറ്റപ്പിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം രശ്മി ബോബൻ. ജിലേഷ് കെ.ജി.യാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സാരി ലുക്കിലാണ് ചിത്രങ്ങളിൽ രശ്മി. നേരത്തെയും സാരി ലുക്കിലുള്ള തന്റെ മനോഹരമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ രശ്മി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറൽ ആയിരുന്നു.

രശ്മി ബോബന്‍ തന്റെ നാൽപ്പതാം പിറന്നാൾ ഈ അടുത്ത കാലത്താണ് ആഘോഷിച്ചത്. ഭർത്താവും സംവിധായകനുമായ ബോബൻ സാമുവലിനും കുട്ടികള്‍ക്കും ഒപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ സന്തോഷം പങ്കുവച്ച് രശ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വൈറൽ ആയിരുന്നു.