Monday 06 July 2020 09:17 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവനെ മിസ് ചെയ്യുന്നു! ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്മി സോമൻ

reshmi-soman

മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരമാണ് രശ്മി സോമൻ. ഇടവേളയ്ക്കു ശേഷം രശ്മി ഇപ്പോൾ അഭിനയരംഗത്ത് വീണ്ടും സജീവമാണ്.

വിവാഹശേഷം ഭർത്താവിനൊപ്പം ദുബായിൽ താമസമാക്കിയ താരം ദുബായിൽ നിന്നു ഷൂട്ടിങ്ങിനായി കേരളത്തിലേക്കു വന്നു പോകുകയായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് രശ്മി.

ഇപ്പോൾ ലോക്ക് ഡൗണിൽ കുടുങ്ങി കേരളത്തിലായ താരം ഭർത്താവിനെ മിസ് ചെയ്യുന്നു എന്നാണ് കുറിച്ചിരിക്കുന്നത്. ഭർത്താവിനൊപ്പമുള്ള തന്റെ ക്യൂട്ട് ചിത്രം പങ്കുവച്ച് മിസ് എന്ന് ഇൻസ്റ്റഗ്രാമിൽ ഹാഷ് ടാഗ് കുറിച്ചിരിക്കുകയാണ് താരം.

താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറൽ ആണ്.