Monday 17 February 2020 10:55 AM IST : By സ്വന്തം ലേഖകൻ

ഓർമകൾക്കെന്തു സുഗന്ധം...! ജാനകിക്കുട്ടിയും കുഞ്ഞാത്തോലും സരോജിനിയും: ചിത്രം പങ്കുവച്ച് രശ്മി

reshmi-soman

അഭിനയ ജീവിതത്തിലെ ഒരു മനോഹരമായ ഓർമച്ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി രശ്മി സോമൻ. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ യുടെ ലൊക്കേഷനിൽ, ജോമോൾ, ചഞ്ചൽ എന്നിവർക്കൊപ്പം നിൽക്കുന്ന തന്റെ ചിത്രമാണ് രശ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ചിത്രത്തിൽ സരോജിനി എന്ന കഥാപാത്രത്തെയാണ് രശ്മി സോമൻ അവതരിപ്പിച്ചത്. ജാനകിക്കുട്ടിയും കുഞ്ഞാത്തോലും സരോജിനിയും ചിരിയോടെ ഒന്നിച്ച് നിൽക്കുന്ന ചിത്രം ആരിലും കൗതുകമുണർത്തും.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് രശ്മി. രശ്മിയുടെ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് ‘വര്‍ണ്ണപ്പകിട്ട്’, ‘പ്രേം പൂജാരി’, ‘അരയന്നങ്ങളുടെ വീട്’ തുടങ്ങിയ ഇരുപതോളം സിനിമകളിലും രശ്മി അഭിനയിച്ചു. ചെറിയ ഇടവേള അവസാനിപ്പിച്ച്, മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ‘അനുരാഗം’ എന്ന സീരിയലിലൂടെ രശ്മി വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ് ഇപ്പോൾ.