Thursday 11 October 2018 12:15 PM IST : By സ്വന്തം ലേഖകൻ

‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ; ‘മീ ടൂ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി രേവതി

revathy-new

മലയാള സിനിമയിലും ‘മീ ടൂ’ വിവാദം പുകയുമ്പോൾ, സംഭവത്തിൽ പ്രതികരണവുമായി നടി രേവതിയും. മുകേഷിനെതിരായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിനെ പിന്തുണച്ച രേവതി, പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ' എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്ന് വ്യക്തമാക്കി.

‘‘നോ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല’’.– രേവതി പറയുന്നു.

ഡ.ബ്ല്യു.സി.സി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.