Saturday 14 April 2018 12:56 PM IST : By സ്വന്തം ലേഖകൻ

ഹിന്ദി ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞ്‌ സംവിധായകര്‍ തഴഞ്ഞു; ഇന്ന് ആ പെണ്‍കുട്ടി മികച്ച സംവിധായിക

rima_das

65ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ച മുഖങ്ങളിലൊന്നാണിവള്‍. കണ്ണീര്‍ തിളക്കമുള്ള ഇവളുടെ മുഖത്തിന് റിമ ദാസ് എന്ന മികച്ച സംവിധായികയ്ക്കുള്ള ദേശീയ പുരസ്കാരജേതാവ് എന്നാണ് പേര്‍. അതെ, സിനിമാ നടി ആകാന്‍ മോഹിച്ച് പിന്നീട് സിനിമ തന്നെയാണ് തന്റെ ജീവ വായു എന്നു തിരിച്ചറിഞ്ഞ പെണ്‍കുട്ടി. ഇവള്‍ക്ക് പറയാനുള്ളത് തിരസ്കാരത്തിന്റെ കഥകള്‍ മാത്രമാണ്.  ഹിന്ദി ഉച്ചാരണം ശരിയല്ല എന്ന് പറഞ്ഞ്‌,  പല പല സംവിധായകരും നിർമ്മാണ കമ്പനികളും തഴഞ്ഞിട്ടും ബന്ധുവുമായി ചേര്‍ന്ന് കുറച്ചു കുട്ടികളെ വച്ച് സിനിമ ചെയ്ത് ഏറ്റവും മികച്ച സംവിധായികയായി മാറിയ കഥ.

ചേരിയില്‍ നിന്നും ഉണ്ടാകും സിനിമ, സ്വപ്നങ്ങളില്‍ നിന്നും... ചാരമായി തീരാതെ ഫിനിക്സ് പക്ഷിയെ പോലെ പറന്നുയരാന്‍ ആത്മവിശ്വാസമുണ്ടായാല്‍. ഇതാ റിമ ദാസിനെ സിനിമാ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. റിമയെക്കുറിച്ചുള്ള കുറിപ്പുകള്‍ അഭിമാനത്തോെട ഷെയര്‍ ചെയ്യുകയാണ് സിനിമ പ്രേമികള്‍.

സിനിമ നടി ആകണം എന്ന ആഗ്രഹവുമായി ഒരു അസ്സാമീസ്‌ പെൺകുട്ടി മുംബൈക്ക്‌ വണ്ടി കേറുന്നൂ.. എന്നാൽ അവളുടെ ഹിന്ദി ഉച്ചാരണം ശരിയല്ല എന്ന് പറഞ്ഞ്‌, അവളെ പല പല സംവിധായകരും നിർമ്മാണ കമ്പനികളും തഴയുന്നൂ.. പെൺകുട്ടിയുടെ മനോനില തകരുന്നൂ.. വല്ലത്ത ഒരു depression നിലേക്ക്‌ പെൺകുട്ടി ചെന്ന് പതിക്കുന്നൂ.. പതിയേ പതിയേ മുംബൈയിൽ നിന്ന് കൊണ്ട്‌ അവൾ തന്നെ അവളേ പരിപാലിച്ച്‌ മനസ്സിന്റെ നില മെച്ചപ്പെടുത്തി. പിന്നെ പലയിടത്തു നിന്നും കൂടുതൽ കൂടുതൽ സിനിമകൾ കാണുന്നൂ.. തനിക്കും പറയാൻ തന്റെ നാട്ടിലെ ഗ്രാമത്തിലെ മനോഹരമായ കഥകൾ ഉണ്ടല്ലോ എന്ന് മനസ്സിലാക്കി ഒരു സിനിമ സംവിധായിക ആകാൻ തീരുമാനിക്കുന്നൂ.. ആ പെൺകുട്ടിയുടെ പേര്‌ റിമ ദാസ്‌..
ഇപ്പോൾ 2017 -ലെ ഇന്ത്യയുടെ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരികുന്നത്‌ റിമ ദാസ്‌ സ്വന്തം ഗ്രാമത്തിലെ കുട്ടികളേ വെച്ച്‌ സംവിധാനം ചെയ്ത "വില്ലേജ്‌ റോക്സ്റ്റാർസ്സ്‌" എന്ന സിനിമ..

National award for best movie -
“village rockstars “
Direction - സംവിധാനം : Rima Das
Story- കഥ : Rima Das
Screenplay - തിരക്കഥ : Rima Das
Dialogue - സംഭാഷണം : Rima Das
Cinematography - ഛായാഗ്രഹണം :Rima Das
Editing - ചിത്രസംയോജനം : Rima Das
Production design - കലാസംവിധാനം :Rima Das
Producer നിർമ്മാണം : Rima Das

ഒരു സിനിമ സ്കൂളിലും സിനിമ പഠിക്കാൻ പോയിട്ടില്ലാത്ത റിമ ദാസിന്റെ shooting crew members ആകെ രണ്ട്‌ പേർ!!! - ഒന്ന് റിമയും പിന്നെ സ്വന്തം cousin ഉം.. 😁 എല്ലാ Department ലും സഹായിക്കാൻ ആകെ ഈ cousin ഉം പിന്നെ ഈ സിനിമയിൽ തകർത്തഭിനയിച്ച കുട്ടികളും..

കടപ്പാട് #ഷിബിആർ