Wednesday 08 April 2020 12:06 PM IST : By സ്വന്തം ലേഖകൻ

നീ എനിക്ക് ആരാണ് എന്ന് ഈ ചിത്രം പറയും! പാർവതിക്ക് പിറന്നാള്‍ ആശംസകള്‍ നേർന്ന് റിമ: കുറിപ്പ് വൈറൽ

rima

മലയാളത്തിന്റെ പ്രിയ താരം പാർവതി തിരുവോത്തിന്റെ ജൻമദിനത്തിൽ തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും വൈറൽ ആകുന്നു. സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.

‘നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം. താങ്ങാവുന്ന ആ ചുമലുകള്‍. കൂടുതൽ യാത്രകൾ, അനുഭവങ്ങൾ എന്നിവയിൽ നീ സന്തോഷിക്കൂ’ എന്നാണ് റിമ കുറിച്ചത്.

ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ‘രാച്ചിയമ്മ’യാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ ഏറ്റവും പുതിയ ചിത്രം.