Wednesday 18 May 2022 10:42 AM IST : By സ്വന്തം ലേഖകൻ

റിമയുടെ ഈ ലുക്കിന് പിന്നിൽ രാഹുൽ മിശ്ര: ‘വനിത’ ഫോട്ടോഷൂട്ട് ചർച്ചയാകുമ്പോൾ

rima-kallingal

മലയാളത്തിന്റെ പ്രിയനായികയാണ് റിമ കല്ലിങ്കൽ. വേറിട്ട ലുക്കുകളിലുള്ള തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, ‘വനിത’യ്ക്കു വേണ്ടിയുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. ‘When you get to wear art’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഡിസൈനറായ രാഹുൽ മിശ്രയാണ് റിമയുടെ ഈ കോസ്റ്റ്യൂമിന് പിന്നിൽ. സ്റ്റൈലിങ് – പുഷ്പ മാത്യു, ചിത്രങ്ങള്‍ പകർത്തിയത് ബേസിൽ പൗലോ, മേക്കപ്പ് – ഫെമി ആന്റണി.

പുതിയ ലക്കം ‘വനിത’ റിമയുടെ കവർ ചിത്രവുമായാണ് എത്തിയിരിക്കുന്നത്. ഹെവി കൊത്യൂർ വെയർ ഡിസൈനിലുള്ള കോസ്റ്റ്യൂം അണിഞ്ഞുള്ള റിമയുടെ ഈ കവര്‍ ഇതിനകം ചർച്ചയാണ്.