Thursday 20 February 2020 03:45 PM IST : By സ്വന്തം ലേഖകൻ

കൊടൈക്കനാലിൽ അവധിക്കാലം അടിച്ചുപൊളിച്ച് റിമി! ചിത്രങ്ങൾ പങ്കുവച്ച് താരം

rimi

കൊടൈക്കനാലിൽ അവധിക്കാലം ആഘോഷിച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. അവിടെ നിന്നുള്ള മനോഹര ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്. കുടുംബത്തോടൊപ്പമാണ് താരം കൊടൈക്കനാലിൽ അവധിക്കാല ആഘോഷത്തിനായി എത്തിയത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

ഗായിക എന്നതിനൊപ്പം നടി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും സജീവമാണ് റിമി. സോഷ്യൽ മീഡിയയിലും താരം ആക്ടീവാണ്. തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളുമൊക്കെ റിമി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് സൂപ്പർഹിറ്റ് ടെലിവിഷൻ പ്രോഗ്രാമാണ്.