Wednesday 28 October 2020 09:21 AM IST : By സ്വന്തം ലേഖകൻ

ഇതൊക്കെ ഒരു കാലം...! തെരുവുഗായകരുടെ പാട്ടിനൊപ്പം ചുവടു വച്ച് റിമി: വിഡിയോ

rimi

പഴയ ഒരു അവധിക്കാല യാത്രയുടെ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. രാജസ്ഥാൻ യാത്രയ്ക്കിടെ തെരുവുഗായകരുടെ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന റിമിയാണ് വിഡിയോയിൽ. ഇതൊക്കെ ഒരു കാലം എന്ന കുറിപ്പോടെയാണ് റിമി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യാത്രാപ്രേമിയായ റിമി ലോക്ക്ഡൗൺ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നതും യാത്രകളെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ റിമി തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.