നടൻ റിയാസ് ഖാന്റെ മൂത്ത മകൻ ഷാരിഖ് ഹസ്സന്‍ വിവാഹിതനാകുന്നു. മരിയ ജെന്നിഫറാണ് ഷാരിഖിന്റെ വധു. ഏറെക്കാലമായി ഷാരിഖും മരിയയും പ്രണയത്തിലായിരുന്നു.
മകന്റെ ഹൽദി ചടങ്ങുകൾ ആഘോഷമാക്കുന്ന റിയാസിന്റെയും ഭാര്യ ഉമയുടെയും വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. റിയാസ് ഖാന്റെ ‘അടിച്ചു കയറി വാ’ എന്ന ഹിറ്റ് ഡയലോഗ് ഹൈലൈറ്റ് ചെയ്ത റാപ്പ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൽദി ചടങ്ങിന്റെ വിഡിയോ ഒരുക്കിയിട്ടുള്ളത്. നടനും തമിഴ് ബിഗ് ബോസ് താരവുമായ ഷാരിഖ് ഇപ്പോൾ സിനിമാ രംഗത്തേക്കും കടക്കുകയാണ്. ഓഗസ്റ്റ് 8നാണ് ഷാരിഖ് ഹസ്സന്റെ വിവാഹം.
1992ല്‍ ആയിരുന്നു റിയാസ് ഖാന്റെയും ഉമയുടെയും വിവാഹം. തമിഴ് സംഗീത സംവിധായകന്‍ കമലേഷിന്റെയും നടി കമല കമലേഷിന്റെയും മകളാണ് ഉമ. സമർഥ് എന്ന മകനും ഈ ദമ്പതികൾക്കുണ്ട്.