Wednesday 17 October 2018 03:20 PM IST : By സ്വന്തം ലേഖകൻ

ചിത്രകാരൻ റിയാസ് കോമുവിനെതിരെ ‘മീടു’; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി

riyas-komu

‘മീടൂ’ വെളിപ്പെടുത്തലിൽ കുടുങ്ങി പ്രശസ്ത ചിത്രകാരനും ശിൽപ്പിയുമായ റിയാസ് കോമു. ഫോര്‍ട്ടു കൊച്ചിയില്‍ കൊച്ചിൻ മുസിരിസ് ബിനാലെ നടക്കുമ്പോൾ ഹോട്ടല്‍ മുറിയില്‍ കയറി ആക്രമിച്ചു എന്നാണ് ചിത്രകലാ വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍.

കലാമേഖലയിലെ ലൈംഗിക അക്രമങ്ങൾ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്താതെയാണ് ആരോപണം. ‘‘ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് മുംബൈയില്‍ വച്ചാണ് റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണാന്‍ വരണമെന്ന് പറഞ്ഞിരുന്നു. കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കൈയിലും പിടിച്ചു. ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റൂമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു. പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെറുമാറി’’. പെൺകുട്ടി കുറിച്ചു.