Thursday 22 August 2019 02:56 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു തവണ കാസ്റ്റിങ് കൗച്ച് നേരിട്ടു’! തുറന്നു പറച്ചിലുമായി രോഹിണി റെഡ്ഡി, ബിഗ് ബോസിൽ വീണ്ടും വിവാദം

rohini-new

ബിഗ് ബോസിൽ വീണ്ടും തുറന്നു പറച്ചിൽ വിവാദം.

എലിമിനേഷന്‍ എപ്പിസോഡില്‍ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകളാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്.

അത്തരത്തില്‍ ഒരു തുറന്നുപറച്ചിലുമായാണ് നടി രോഹിണി റെഡ്ഡി ഇപ്പോൾ വാർത്ത സൃഷ്ടിച്ചിരിക്കുന്നത്. ജീവിതത്തില്‍ 2തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. അടുത്തിടെയാണ് താരം ബിഗ് ബോസില്‍ നിന്നു പുറത്തായത്.

ബി ടെക് കഴിഞ്ഞ് സിനിമാതാല്‍പര്യവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ആദ്യം മോശം അനുഭവമുണ്ടായത്. സിനിമയ്ക്ക് മുന്നോടിയായി ടെലിവിഷനിൽ അവസരത്തിനായി ശ്രമിച്ചിരുന്നു. അങ്ങനെ, ഒരു സീരിയലില്‍ കോമഡി റോളില്‍ അഭിനയിക്കാനുള്ള അവസരം കിട്ടി.

അതിനു ശേഷമാണ് മാനേജര്‍ കമ്മിറ്റ്മെന്റ ് തരണമെന്ന് പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ മനസ്സിലായില്ല. പിന്നീടാണ് അവരുടെ ലക്ഷ്യം മറ്റ് പലതുമായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഇതോടെ ആ അവസരം നിഷേധിച്ചു. സമാനമായ കാര്യമായിരുന്നു പിന്നീടും ആവര്‍ത്തിച്ചതെന്നും പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ താന്‍ അഭിനയ രംഗത്തേക്കു കടക്കുകയാണെന്നറിഞ്ഞപ്പോൾ കുടുംബം എതിര്‍ത്തിരുന്നുവെന്നും താരം വ്യക്തമാക്കി.