Wednesday 04 December 2019 09:40 AM IST : By സ്വന്തം ലേഖകൻ

‘ചോക്ലേറ്റ്’ നായിക വീണ്ടും! തകർപ്പന്‍ ഗെറ്റപ്പിൽ റോമയുടെ രണ്ടാം വരവ്

roma-new

ഒരു കാലത്ത് മലയാളത്തിന്റെ താരനായികയായിരുന്നു റോമ. നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങി വലിയ ഹിറ്റുകൾ റോമയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. എന്നാൽ കുറച്ചു കാലമായി റോമ സിനിമയിൽ നിന്നും അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇടയ്ക്ക് സത്യ എന്ന ചിത്രത്തിൽ റോമയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോഴിതാ, വർഷങ്ങൾക്കു ശേഷം റോമ സിനിമയിലേക്കു സജീവമായി മടങ്ങി വരുന്നു.

നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന ‘വെളേളപ്പം’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ റീ എൻട്രി.

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് തൃശ്ശൂരില്‍ ആരംഭിച്ചിരുന്നു.

ചിത്രത്തില്‍ അക്ഷയുടെ സഹോദരിയായാണ് റോമ എത്തുക.