Friday 28 February 2020 09:47 AM IST : By സ്വന്തം ലേഖകൻ

‘പോരാമേ നിൻ കൂടെ കാതങ്ങൾ ദൂരെ...’! ആനപ്പുറത്തേറി വധൂവരൻമാർ: വിഡിയോ വൈറൽ

ronson

പ്രണയ ദിനത്തിൽ ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരമായ റോൺസൺ തന്റെ വിവാഹ വിശേഷങ്ങൾ ആദ്യമായി പ്രേക്ഷകരുമായി പങ്കുവച്ചത്. നീരജയാണ് റോണ്‍സന്റെ ജീവിത സഖി. നീരജയും ഒരു സെലിബ്രിറ്റിയാണ്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യവും തിരക്കുമുണ്ടായിരുന്ന ബാലതാരം.

ഹിന്ദു ആചാരപ്രകാരം ഫെബ്രുവരി 2 ന് കൊച്ചിയിൽ നീരജയുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഫെബ്രുവരി 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ചാണ് വിരുന്നും വിവാഹത്തിന്റെ തുടർ ചടങ്ങുകളും. ഇപ്പോഴിതാ, റോൺസന്റെ വിവാഹ ചിത്രങ്ങൾക്കൊപ്പം വിവാഹ ശേഷം പകർത്തിയ ക്യൂട്ട് വിഡിയോയും വൈറലാകുന്നു. വിവാഹ ശേഷം ക്ഷേത്ര പരിസരത്ത് വധൂവരൻമാർ ചേർന്നുള്ള നിമിഷങ്ങളാണ് ‘പോരാമേ...’എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പം സേവ് ദ ഡേറ്റ് ആശയത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.