Tuesday 11 December 2018 03:29 PM IST

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം

V.G. Nakul

Sub- Editor

r-1-

‘‘എന്റെ അച്ഛൻ റോണി വിൻസന്റ്, ‘ചില്ല്’ ഉൾപ്പടെ ഒമ്പതു സിനിമകളിൽ നായകനായിരുന്നു. പിന്നീട് സിനിമ വിട്ട് ആർക്കിടെക്ചർ മിനിയേച്ചർ മോഡൽ ക്രിയേറ്ററായി. അച്ഛന്റെ ചേട്ടനാണ് വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ വിൻസന്റ് മാഷ്. അദ്ദേഹത്തിന്റെ മക്കളാണ് പ്രശസ്ത ഛായാഗ്രാഹകരായ ജയാനൻ വിൻസന്റും അജയാനൻ വിൻസന്റും. അച്ഛന്റെ ചേച്ചിയുടെ മകനാണ് പ്രശസ്ത കലാസംവിധായകൻ സാബു സിറിൾ. മറ്റൊരാൾ ഛായാഗ്രാഹകനായ ശേഖർ ജോസഫ്.’’– പറയുന്നത് റോൺസൺ വിൻസെന്റ്. ജനപ്രിയ സീരിയൽ ഭാര്യയിലെ നായകൻ.

r2

കുടുംബ ചരിത്രം പറഞ്ഞു തുടങ്ങിയപ്പോഴേ മനസ്സിലായി, നിസ്സാരക്കാരനല്ല കക്ഷി. മലയാള സിനിമയുടെ ചരിത്രത്തിൽ സുപ്രധാന പങ്കുള്ള കുടുംബത്തിൽ നിന്നാണ് വരവ്. എന്നിട്ടും എന്താണ് റോൺസൺ മിനിസ്ക്രീനിൽ ഒതുങ്ങിപ്പോയത്. അതിനുള്ള ഉത്തരമായി, ഇൻഫർമേഷൻ ടെക്നൊളജിയിലും ഇന്റീരിയൽ ഡിസൈനിംഗിലുമൊക്കെ പ്രതിഭ തെളിയിച്ച ഈ ചെറുപ്പക്കാരൻ നിസ്സംശയം പറയുന്നതിങ്ങനെ: ‘‘എന്നെ സിനിമയോ അഭിനയമോ ഭ്രമിപ്പിക്കുന്നില്ല. ഞാനിതിൽ തുടരുമെന്നും ഉറപ്പില്ല’’.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും; കല്യാണച്ചെലവിനുള്ള രണ്ട് ലക്ഷം ആശുപത്രിക്ക്; ‘സന്ദേശം’ ഈ വിവാഹം–ചിത്രങ്ങൾ

r-5

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)

ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ‌ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ?

r7

തടി കുറയ്ക്കാൻ വർക്കൗട്ട് തുടങ്ങി, മോഡലിങ്ങിൽ വന്നു പെട്ട്, തെലുങ്ക് സിനിമയിൽ സൂപ്പർ വില്ലനായി, മലയാള സിനിമയിൽ കൈ വച്ച്, ഒടുവിൽ ഭാര്യയിലെത്തിയ കഥയാണ് റോൺസൺ ‘വനിത ഓൺലൈനോട്’ പറഞ്ഞത്. കുടുംബ പ്രേക്ഷകർക്ക് റോൺസണെ പരിചയപ്പെടുത്തേണ്ടതില്ല. മലയാളം സീരിയൽ രംഗത്തെ ‘മസിലളിയനാണ്’ ഭാര്യയിലെ ഈ പാവം നന്ദൻ.

‘മോഡലിങ്ങിലാണ് തുടക്കം. ഒരു റാംപ് ഷോയിലെ പെർഫോമൻസ് കണ്ടിട്ടാണ് ‘മനസാര’ എന്ന തെലുങ്ക് സിനിമയില്‍ വില്ലനായി വിളിച്ചത്, 2010ൽ. ഒരു ആക്ഷൻ ലൗ സ്റ്റോറിയായിരുന്നു. സിനിമ നന്നായി ഓടി. അതിലെ അഭിനയത്തിന് ഭരതമുരി അവാർഡും ലഭിച്ചു.

സത്യത്തിൽ അഭിനയമോ സിനിമയോ ലക്ഷ്യമായിരുന്നില്ല. ജോലിയൊക്കെ ചെയ്ത് ഒതുങ്ങിക്കൂടി ജീവിക്കാനായിരുന്നു താത്പര്യം. പഠനം കഴിഞ്ഞ് ഐ.ടി ഫീൽഡിൽ സജീവമായി. ആനിമേഷനും സോഫ്റ്റ് വെയർ ഡെവലപ്മെന്റുമായിരുന്നു പ്രധാനം. അതിനിടെ എന്റെ ശരീര ഘടന മൊത്തം മാറി. നന്നായി തടിച്ചു. 116 കിലോയായി. അമിത ഭാരം കാരണം രോഗങ്ങൾ പിടികൂടിയേക്കാം എന്നു തോന്നിത്തുടങ്ങിയ കാലം. അപ്പോൾ അച്ഛനാണ് പറഞ്ഞത്, ‘ആരോഗ്യം നോക്കാതെ ജോലി ചെയ്തിട്ട് ഒരു കാര്യവുമില്ലന്ന്’. ‘നീയിങ്ങനെ വയറൊക്കെ ചാടി പൊണ്ണത്തടിയനായി നടക്കരുത്. ബോഡി ബിൽഡിംഗ് ചെയ്യണമെന്ന്’ അമ്മയും പറഞ്ഞു. അങ്ങനെ വർക്കൗട്ട് തുടങ്ങി. അഞ്ചു മാസത്തിനുള്ളിൽ116 കിലോ 80 കിലോയാക്കി. ബോഡിയുടെ സ്ട്രക്ചർ മൊത്തം മാറ്റി. അതിനു ശേഷമാണ് മോഡലിങ് ട്രൈ ചെയ്യാമെന്ന് തോന്നിയതും അതു വഴി സംവിധായകൻ രവി ബാബു ‘മനസാര’ യിലേക്ക് ക്ഷണിച്ചതും. തുടർന്ന് തെലുങ്കിൽ അഞ്ചു സിനിമകൾ ചെയ്തു. എല്ലാം വില്ലൻ വേഷങ്ങളായിരുന്നു’’.

r3

സിനിമയിൽ നിന്ന് സീരിയലിേലക്ക്

ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് മലയാളികൾക്ക് അറിയില്ല. ഇവിടെ സീരിയലിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലും എസ്.എം.എസ്, ചെമ്പട, സ്റ്റഡി ടൂർ തുടങ്ങി ചില സിനിമകൾ ചെയ്തു. അതൊന്നും കരിയറിൽ ഗുണം ചെയ്തില്ല. ജോസ് എന്ന പ്രൊഡക്ഷന്‍ കൺട്രോളര്‍ വഴിയാണ് ‘ഭാര്യ’യില്‍ അവസരം കിട്ടിയത്. ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. ‘നല്ല സംഭവമാണ്, ചെയ്തു നോക്കിക്കൂടെ’ എന്നു ചോദിച്ചു. മുൻപും ചില സീരിയലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ‘ഭാര്യ’യാണ് ഹൈലൈറ്റായത്.

സത്യത്തിൽ എനിക്ക് സിനിമാ മോഹമൊന്നുമില്ല. അഭിനയത്തോടും വലിയ ഭ്രമമില്ല. സിനിമയ്ക്ക് വേണ്ടി എ.വി.എം സ്റ്റുഡിയോയുടെ മുന്നിൽ പോയി നിന്ന്, സംവിധായകരുടെയും നിർമ്മാതാക്കളുടെയും കാറ് പോകുമ്പോൾ പിന്നാലെ ഓടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അതൊക്കെ വലിയ വേദനയുണ്ടാക്കിയിട്ടുമുണ്ട്. പറഞ്ഞല്ലോ, എന്റെ അച്ഛന്റെ കുടുംബം മുഴുവൻ സിനിമയിലാണ്. അതുകൊണ്ടു തന്നെ ‘ഹായ് സിനിമ’ എന്നൊരു ക്യൂരിയോസിറ്റി എനിക്കില്ല. എന്നു കരുതി സിനിമ എത്തിപ്പിടിക്കാനും എളുപ്പമല്ല. സിനിമയുടെ സ്ട്രാറ്റജി ഫുൾ മാറി. ഒരു പക്ഷേ അച്ഛൻ ഇപ്പോഴും സിനിമയിലുണ്ടായിരുന്നുവെങ്കിൽ എനിക്കും ഈസി എൻട്രി കിട്ടുമായിരുന്നു. എന്നെ ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് എന്റെ ഫാമിലിയിൽ നിന്ന് ആരും സപ്പോർട്ട് ചെയ്തിട്ടല്ല. തെലുങ്കിൽ അവാർഡ് കിട്ടിയ ശേഷമാണ് ഞാൻ അഭിനയ രംഗത്തേക്ക് വന്നു എന്ന് ബന്ധുക്കൾ പോലും അറിയുന്നത്.

50 ലക്ഷം തന്നാൽ നായകനാക്കാം

‘കുടുംബത്തിൽ എല്ലാവരും സിനിമയിലാണ്, അപ്പോൾ നീയും അതിൽ ഒരു കൈ വെക്കണമെന്ന്’ അച്ഛൻ പറഞ്ഞു. അങ്ങനെ ഒരു നിർബന്ധം കൊണ്ടു വന്നു എന്നേയുള്ളൂ. സത്യത്തിൽ ഞാനെങ്ങനെയാണ് ഈ മേഖലയിൽ എത്തിയതെന്ന് എനിക്കറിയില്ല. ഞാനിതു വരെ ഒരു ഓഡിഷന് പോയിട്ടില്ല, ഒരു സംവിധായകനെയും പോയിക്കണ്ട് ചാൻസ് ചോദിച്ചിട്ടില്ല, അത്തരം അനുഭവങ്ങളൊന്നുമില്ല. ഇപ്പോൾ പല സംവിധായകരും വിളിച്ചിട്ട് പറയുന്നത് നിങ്ങളെ നായകനാക്കി ഞങ്ങൾ പടം ചെയ്യാം, 50 ലക്ഷം തന്നാൽ മതി, ബാക്കി കൈയിലുണ്ട് എന്നൊക്കെയാണ്. അത്തരമൊരു സിസ്റ്റമായി സിനിമ മാറി. പരസ്യമായ ഒരു രഹസ്യമാണത്. വലിയ സിനിമകളിൽ പോലും അഭിനയിക്കാൻ കാശ് ചോദിക്കുകയാണ്. എന്റെ കൈയിൽ അത്രയും പണമൊന്നുമില്ല. സിനിമയിൽ നിന്ന് അച്ഛൻ ഒന്നും സമ്പാദിച്ചിട്ടുമില്ല. അദ്ദേഹം ആർക്കിടെക്ചർ മിനിയേച്ചർ മോഡൽ ക്രിയേറ്ററായി ജോലി ചെയ്തിട്ടാണ് ഞങ്ങളെ വളർത്തിയത്.– ഭാര്യയിലെ നന്ദന്റെ ശബ്ദം കൂടുതൽ കാർക്കശ്യമായി.


റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു

ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്