Monday 17 December 2018 02:24 PM IST : By സ്വന്തം ലേഖകൻ

സിനിമയ്ക്ക് ഹൈപ്പ് വളരെ വലുതായിരുന്നു, തീവ്രം ഇറങ്ങിയപ്പോൾ ജനമെന്നെ പിച്ചിച്ചീന്തി: രൂപേഷ് പീതംബരൻ

roopesh-theevram1

സൈബർ ലോകത്ത് ഒടിയനെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിന് മറുപടിയുമായി സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തുവന്നിരുന്നു. ഇതേ തുടർന്ന് സിനിമാലോകത്ത് നിന്നുതന്നെ നിരവധിപേർ സംവിധായകന് പിന്തുണയുമായി എത്തി. തനിക്കും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ രൂപേഷ് പീതംബരൻ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തി.

രൂപേഷ് പീതാംബരൻ എഴുതിയ കുറിപ്പ് വായിക്കാം; 

16 November 2012 ല്‍, തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരൻ എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തന്‍ ഉണര്‍വോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം അന്ന് അത് പലര്‍ക്കും മനസ്സിലായില്ല. പിന്നീട് ഡിവിഡിയിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമയ്ക്കും ഈ ഒരു അവസ്ഥ സംഭവിക്കുന്നു. എനിക്ക് സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്.

അതുകൊണ്ട് ഒരു മുന്‍വിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാം സിനിമകളും നമക്ക് ആസ്വദിക്കാം. നന്ദി നമസ്‌കാരം. പക്ഷെ തീവ്രം 2, നല്ല പ്രതീക്ഷ നല്‍കും. ആ പ്രതീക്ഷകള്‍ക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്.