Friday 01 July 2022 09:32 AM IST : By സ്വന്തം ലേഖകൻ

‘റോഷാക്കി’ൽ മമ്മൂക്കയോടൊപ്പം ആസിഫ് അലിയും: ചിത്രീകരണം പൂർത്തിയായി

rorschach

മമ്മൂട്ടിയെ നായകനാക്കി നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ചിത്രീകരണം ദുബായിയിൽ പൂർത്തിയായി. ഈ ത്രില്ലർ ചിത്രത്തിന്റെ നിർമാണം മമ്മൂട്ടിക്കമ്പനിയാണ്.

ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് താരനിരയിൽ. അതിഥി താരമായി ആസിഫ് അലിയും എത്തുന്നു.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം.