Wednesday 29 January 2020 11:42 AM IST : By സ്വന്തം ലേഖകൻ

ഇത് സേവ് ദ ഡേറ്റ് ഷൂട്ടിന്റെ സൂചന ആണോ ? ‘പ്രണയം അവളിൽ ഒരു സ്നേഹക്കൂട് കൂട്ടി’ എന്ന് റോവിൻ

juhi

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് ജൂഹി റുസ്തഗി. ലച്ചു എന്ന കഥാപാത്രനാമത്തിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്.

യഥാർത്ഥ ജീവിതത്തിലെ ലച്ചുവിന്റെ പ്രണയവും നായകനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്ന്. പ്രിയപ്പെട്ടവൻ ഡോ. റോവിൻ ജോർജിന്റെയും ജൂഹിയുടെയും ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

കഴിഞ്ഞ ദിവസം റോവിൻ തന്നെ എടുത്തുകൊണ്ടു നിൽക്കുന്ന ഒരു ചിത്രം ജൂഹി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് വൈറൽ ആയിരുന്നു. ഇപ്പോഴിതാ, ജൂഹിയോടൊപ്പമുള്ള മറ്റൊരു പുതിയ ചിത്രം റോവിൻ പോസ്റ്റ് ചെയ്തതും വൈറൽ ആകുന്നു. ‘പ്രണയം അവളിൽ ഒരു സ്നേഹക്കൂട് കൂട്ടി’ എന്നാണ് ചിത്രം പങ്കുവച്ച് റോവ് കുറിച്ചത്. ചിത്രം കണ്ട് ഇത് സേവ് ദ ഡേറ്റ് ഷൂട്ടിന്റെ സൂചന ആണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.