Tuesday 18 September 2018 03:07 PM IST : By സ്വന്തം ലേഖകൻ

‘പുതു മെട്രോ റെയിലിൽ’ ചിയാനും കീർത്തി സുരേഷും; ഹിറ്റ് ചാർട്ടിൽ സാമി ടുവിലെ പാട്ടുകൾ

sssssss

തിയേറ്ററുകളെ ഉത്സവ മേളത്തിൽ മുക്കിയ ഡി.സി.പി ആറുസാമി 15 വർഷങ്ങൾക്ക് ശേഷം മടങ്ങി വരുമ്പോൾ ഒരു ‘മെഗാഹിറ്റ് തിരുവിഴ’യിൽ കുറഞ്ഞ ഒന്നും ചിയാന്റെ ആരാധകർ പ്രതീക്ഷിക്കുന്നില്ല. അതിന് വേണ്ടുന്ന സകല ചേരുവകളും കലർത്തിയാണ് സംവിധായകൻ ഹരി ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിയാന്‍ വിക്രവും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രത്തിലെ ‘പുതു മെട്രോ റെയിൽ’ എന്ന വിഡിയോ ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ കടന്നു. ദേവീശ്രീ പ്രസാദ് എഴുതി ഈണം പകർന്ന് ചിയാനും കീർത്തിയും ചേർന്ന് ആലപിച്ച പുതു മെട്രോ റെയിൽ ഇരുവരുടെയും പ്രകടനത്താലും ശ്രദ്ധേയം. ചിത്രത്തിലെ മറ്റ് പാട്ടുകളും ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

വിഡിയോ കാണാം: