Wednesday 01 April 2020 10:24 AM IST : By സ്വന്തം ലേഖകൻ

‘അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ’! വൈറലായി സാബുമോന്റെ പോസ്റ്റ്

sabu-new-1

സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത്, തിയറ്ററിൽ വൻ വിജയം നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജും ബിജു മേനോനും അയ്യപ്പനും കോശിയുമായി നിറഞ്ഞാടിയപ്പോൾ, ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രമായ കുട്ടമണിയായി സാബു മോനും തകർത്തു. ചിത്രത്തിലെ തന്നെ ഏറ്റവും മികച്ച മാസ് രംഗങ്ങളിൽ ഒന്നായിരുന്നു അയ്യപ്പൻ നായർ കുട്ടമണിയുടെ കട പൊളിക്കുന്നതും തുടർന്നുള്ള കുട്ടമണിയും അയ്യപ്പൻ നായരും തമ്മിലുള്ള സംഘട്ടനവും.

ഇപ്പോഴിതാ, നിമയിലെ തല്ലു പോലെ തന്നെ അത്ര സുഖമുള്ളതായിരുന്നില്ല ആ സീനിലെ അനുഭവങ്ങളെന്ന് കുറിച്ചിരിക്കുകയാണ് സാബുമോൻ.

sabu-new-2

അന്നത്തെ തല്ലിനു ശേഷം തന്റെ കയ്യില്‍ ഉണ്ടായ പരുക്കുകളുടെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് ഇതിനോടകം വൈറൽ ആണ്. ‘അയ്യപ്പൻ നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂർ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങൾ’.–ചിത്രങ്ങൾക്കൊപ്പം സാബുമോന്‍ കുറിച്ചു.