Monday 11 June 2018 05:22 PM IST : By സ്വന്തം ലേഖകൻ

മരക്കാറിന് കലാവിരുന്നൊരുക്കാൻ സാബു സിറിൾ; ചിത്രീകരണം നവംബറിൽ

siril

മോഹൻലാൽ – പ്രിയദർശൻ സംഘത്തിന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിൽ കലാവിരുന്നൊരുക്കാൻ സാബു സിറിൾ. അദ്ദേഹം ചിത്രത്തിന്റെ ഭാഗമായ വിവരം പ്രിയദർശൻ തന്നെയാണ് സ്ഥിതീകരിച്ചത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ബാഹുബലിയിലെ വിസ്മയിപ്പിക്കുന്ന ദ്യശ്യ ഭംഗിക്കു പിന്നിൽ സാബു സിറിളിന്റെ കരവിരുതായിരുന്നു. ചിത്രം അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. തേന്മാവിന്‍ കൊമ്പത്ത്, കാലാപാനി, അശോക, അന്യന്‍, എന്തിരന്‍, തുടങ്ങിയ ചിത്രങ്ങളും സാബു സിറിളിന്റെ പ്രതിഭ അടയാളപ്പെടുത്തുന്നതായി.

പ്രിയദർശനും അനി ശശിയും ചേർന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ തിരക്കഥ എഴുതുന്നത്. കുഞ്ഞാലിമരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറയുന്ന ചിത്രം മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവംബറില്‍ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുമെന്നും, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലെ വമ്പന്മാര്‍ അടക്കം ഈ ചിത്രത്തിന്റെ ഭാഗമായി വരുമെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജുനയും ബോളിവുഡ് താരം സുനില്‍ ഷെട്ടിയും സിനിമയുടെ ഭാഗമാകും.