Saturday 18 January 2020 02:52 PM IST : By സ്വന്തം ലേഖകൻ

സച്ചിന് ജീവിതക്കൂട്ടായി ഐശ്വര്യ! മണിയൻ പിള്ള രാജുവിന്റെ മകൻ വിവാഹിതനായി: വിഡിയോ

sachain

മണിയൻ പിള്ള രാജുവിന്റെ മകൻ സച്ചിൻ വിവാഹിതനായി. ശംഖുമുഖം ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഐശ്വര്യ പി നായരാണ് വധു. ക്ഷേത്രം മേൽശാന്തി കൃഷ്ണൻ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. ഇരുകുടുംബത്തിലെയും അടുത്ത ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.

സുഹൃത്തുക്കൾക്കും സിനിമാ–രാഷ്ട്രീയ–സാംസ്കാരികരംഗത്തെ പ്രമുഖർക്കുമായി ജനുവരി 19ന് തിരുവനന്തപുരത്ത് വച്ച് വിവാഹസൽക്കാരം നടത്തും.

സച്ചിന്റെ സഹോദരൻ നിരഞ്ജ് അഭിനേതാവ് ആണ്.