Saturday 16 October 2021 03:27 PM IST : By സ്വന്തം ലേഖകൻ

പുരസ്കാര നിറവിൽ ‘അയ്യപ്പനും കോശിയും’: സന്തോഷം പങ്കുവയ്ക്കാൻ സച്ചിയില്ല...

sachi

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സച്ചിയാണ് എഴുതി സംവിധാനം ചെയ്തത്. എന്നാൽ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രം, സംസ്ഥാന പുരസ്കാരവും സ്വന്തമാക്കുമ്പോള്‍ അതു കാണാൻ സച്ചിയില്ല. അകാലത്തിൽ, അപ്രതീക്ഷിതമായി ആ പ്രതിഭയെ മരണം കൂട്ടിക്കൊണ്ടു പോയപ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു നല്ല തിരക്കഥാകൃത്തിനെയും സംവിധായകനെയുമാണ്. എങ്കിലും അയ്യപ്പനും കോശിയും പുരസ്കാരത്തിന്റെ പെരുമയിലെത്തുമ്പോൾ പ്രേക്ഷക മനസ്സുകളിൽ സച്ചി വീണ്ടും നിറയുകയാണ്.