Friday 03 July 2020 09:35 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ഓർമ്മകളുമായി സാഗർ സൂര്യൻ വീണ്ടും ക്യാമറയ്ക്കു മുന്നിൽ! ചിത്രം പങ്കുവച്ച് മഞ്ജു പിള്ള

sagar-suryan

ലോക്ക് ഡൗൺ കാലത്തെ ഇടവേളയ്ക്കു ശേഷം ജനപ്രിയ പരമ്പരയായ മഴവിൽ മനോരമയിലെ തട്ടീം മുട്ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി മഞ്ജു പിള്ള. തന്റെ മകനും മരുമകനുമായി അഭിനയിക്കുന്ന സാഗർ സൂര്യനും സിദ്ധാർഥ് പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഞങ്ങൾ മടങ്ങിയെത്തിയിരിക്കുന്നു എന്നു മഞ്ജു കുറിച്ചത്. മഞ്ജു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനോടകം വൈറലാണ്.

ലോക്ക് ഡൗൺ കാലത്താണ് സാഗര്‍ സൂര്യന്റെ അമ്മ മരണപ്പെട്ടത്. അമ്മയുടെ അപ്രതീക്ഷിത മരണത്തിന്റെ വേദനയിലായിരുന്നു സാഗർ.

manju-pillai

ഇപ്പോൾ വേദനകളിൽ നിന്നു തിരിച്ചെത്തി ആദി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.